കണ്ണൂർ: പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിങ് സ്ഥാപനം മലബാർ സൈനിക അക്കാദമി 12-ന് കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ്, പാരാ മിലിറ്ററി, മറ്റ് സേനകൾ എന്നിവയിൽ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങൾ, പഠിക്കാനുള്ള അവസരങ്ങൾ എന്നിവയെക്കുറിച്ച് സൗജന്യ ബോധവത്കരണ ക്ലാസും പ്രീ-റിക്രൂട്ട്മെന്റ് ക്യാമ്പും സംഘടിപ്പിക്കും.
പങ്കെടുക്കാനുള്ള പ്രായപരിധി 15-നും 25-നും ഇടയിൽ. യോഗ്യത 10-ാം ക്ലാസ് മുതൽ. സൗജന്യ രജിസ്ട്രേഷന് വിളിക്കാം. ഫോൺ: 9061328774, 9778800945.