കണ്ണൂർ :രാജ്യത്ത് ഏകദേശം ആറ് ലക്ഷത്തി എൺപതിനായിരം മൊബൈൽ കണക്ഷനുകൾ വ്യാജവും അസാധുവുമാണെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കണ്ടെത്തി.വിവിധ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾ ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ള കണക്ഷനുകളിൽ 6.80 ലക്ഷം മൊബൈൽ നമ്പരുകൾ വ്യാജമാണെന്നാണ് ടെലികമ്മ്യൂണിക്കേഷൻറെ കണ്ടെത്തൽ. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കെ വൈ സി രേഖകളും ഹാജരാക്കിയാണ് ഈ കണക്ഷനുകള്‍ എടുത്തിട്ടുളളതെന്നാണ് സംശയം.
ഇത്തരത്തിൽ തിരിച്ചറിഞ്ഞ മൊബൈൽ നമ്പരുകളുടെ പുനഃപരിശോധന ഉടൻ നടത്തണമെന്ന് വകുപ്പ് ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകി. എല്ലാ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളും അവർ നൽകിയിട്ടുള്ള കണക്ഷനുകൾ 60 ദിവസത്തിനുള്ളിൽ വീണ്ടും പരിശോധിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.പുനപരിശോധന കൃത്യമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട മൊബൈൽ നമ്പറുകളുടെ കണക്ഷൻ വിച്ഛേദിക്കുമെന്നും വകുപ്പ് അറിയിച്ചു.