Zygo-Ad

കണ്ണൂരിൽ കേരളഗ്രോ വിപണനകേന്ദ്രം ആരംഭിച്ചു

കേരള സർക്കാർ കാർഷിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരളഗ്രോ വിപണനകേന്ദ്രം കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു മികച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനികളിൽ ഒന്നായ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിക്കാണ് കേരളഗ്രോ വിപണനകേന്ദ്രത്തിൻ്റെ ജില്ലയിലെ ചുമതല. ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമാരംഭിച്ച കേന്ദ്രം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മയ്യിൽ റൈസ് പ്രൊഡ്യൂസർ
കമ്പനിയുടെ 119 അംഗീകൃത മൂല്യ വർധിത കാർഷിക ഉൽപ്പന്നങ്ങൾ ഉൾപ്പടെ വിവിധ കാർഷിക കൂട്ടായ്മയുടെയും സംഘങ്ങളുടെയും ഉൽപ്പന്നങ്ങൾ കേരളഗ്രോയിലൂടെ ലഭ്യമാകും.

സർക്കാരിന്റെ അംഗീകൃത മുദ്ര യോടുകൂടി കൃഷി വകുപ്പിൻ്റെ മേൽനോട്ടത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിപണനം ആരംഭിച്ചുകൊണ്ടിരിക്കുന്ന റീറ്റൈൽ ഷോപ്പാണ് കേരളഗ്രോ റീറ്റൈൽ ഷോപ്പുകൾ.

ഉൽപ്പന്നങ്ങളുടെ ഗുണമേന്മ, ന്യൂട്രിഷൻ, ഫാറ്റ് കണ്ടന്റ്, ഉൽപ്പന്നതിൻ്റെ കാലാവധി എന്നീ വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്തിയാണ് വിപണനം ചെയ്യുന്നത്. 200 ഓളം ഗുണനിലവാരമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഇനി സുലഭമാകും. മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. റൈസ് പ്രൊഡ്യൂസർ കമ്പനി എം ഡി കെ കെ ഭാസ്കരൻ സ്വാഗതവും സിഇഒ യു ജനാർദനൻ നന്ദിയും പറഞ്ഞു.

Previous Post Next Post