കൊട്ടിയൂർ: അക്കരെ കൊട്ടിയൂരിൽ ഭക്തജന തിരക്കേറുന്നു. ഞായറാഴ്ച പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മണിത്തറയിൽ താത്‌കാലിക ശ്രീകോവിലിന്റെ നിർമാണം പൂർത്തിയായി.
ബുധനാഴ്ച ഇളന്നീർവെപ്പും തിരുവോണം ആരാധനയും, വ്യാഴാഴ്ച ഇളന്നീരാട്ടവും അഷ്ടമി ആരാധനയും നടക്കും. അക്കരെ കൊട്ടിയൂരിൽ പ്രത്യേക പ്രസാദ കിറ്റ് വിതരണം ആരംഭിച്ചു.
രണ്ട് നെയ്‌പ്പായസം, രണ്ട് അപ്പം, കളഭം, ആടിയ നെയ്, ആയിരംകുടം തീർഥം തുടങ്ങിയവ അടങ്ങിയ കിറ്റിന് 500 രൂപയാണ് വില. 10 നെയ്‌പായസം അടങ്ങിയ കിറ്റിന് 800 രൂപയുമാണ് വില.
അക്കരെ കൊട്ടിയൂരിൽ ആരോഗ്യ വകുപ്പ് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.