Zygo-Ad

കണ്ണൂരിൽ വിലക്കുറവിന്റെ മേളയായി സ്റ്റുഡൻ്റ് മാർക്കറ്റ്

കണ്ണൂർ:സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ വിലക്കുറവിൽ പഠനോപകരണങ്ങളുമായി കൺസ്യൂമർ ഫെഡ്. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിച്ച ബാഗും വാട്ടർബോട്ടിലും കുടകളും എല്ലാം സ്റ്റുഡൻ്റ് മാർക്കറ്റിൽ വിലക്കുറവിൽ ലഭിക്കും. കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻവശം മാർക്കറ്റ് റോഡിലാണ് സ്റ്റുഡന്റ് മാർക്കറ്റ്.

ത്രിവേണി നോട്ട് ബുക്കും വിവിധ കമ്പനികളുടെ സ്കൂൾ ബാഗും കുടകളും ടിഫിൻ ബോക്സും ഉൾപ്പെടെ വിദ്യാർഥികൾക്ക് ആവശ്യമുള്ള പഠനോപ കരണങ്ങളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മറ്റ് സ്റ്റേഷനനറി സാധനങ്ങളും 10മുതൽ 40 ശതമാനം വരെ വിലക്കുറവിൽ സ്റ്റുഡന്റ് മാർക്കറ്റിലൂടെ ലഭിക്കും. ജൂൺ 15വരെ രാവിലെ 10 മുതൽ വൈകിട്ട് 7.30വരെ പ്രവർത്തിക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യാനുസരണം സാധനങ്ങൾ തെരഞ്ഞെടുക്കുന്ന തിന് വേണ്ട ക്രമീകരണങ്ങൾ സ്റ്റുഡന്റ് മാർക്കറ്റിൽ വരുത്തിയിട്ടുണ്ട്. പഴയ നോട്ട് ബുക്കുകളും സ്റ്റേഷനറി സാധനങ്ങളും ഡിസ്കൗണ്ട് വിലയിൽ പ്രത്യേകം കൗണ്ടർ വഴിയുള്ള വിൽപ്പനയും ഉടൻ ആരംഭിക്കും. കണ്ണൂർ, കാസർക്കോട്, ജില്ലകളിലായി വിവിധ സർവീസ് സഹകരണ ബാങ്കുകളും കൺസ്യൂമർ ഫെഡിനൊപ്പം ചേർന്ന് 61 ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റുകളാണ് പ്രവർത്തിക്കുന്നത്.

Previous Post Next Post