മയ്യിൽ:മൊബൈൽ ഗെയിമിനെയും സമൂഹ മാധ്യമങ്ങളെയും ഒഴിവാക്കി തങ്ങളുടെ സർഗവാസനകളെ പൊടിതട്ടിയെടുക്കാൻ ഒത്തു കൂടിയിരിക്കുകയാണ് ചെറുപഴശ്ശിയിലെ കുട്ടികൾ. നവകേരള ഗ്രന്ഥാലയം നേതൃത്വത്തിൽ ആരംഭിച്ച ‘വെക്കേഷൻ കെയർ ഓഫ് നവകേരള ഗ്രന്ഥാലയം’ പദ്ധതിയിലാണ് നൂറോളം കുട്ടികൾ സർഗവാസനകൾ രാകിമിനുക്കിയത്. കുട്ടികളുടെ ആവേശ ത്തിന് നിറം പകരാൻ ശ്രീജിത്ത് വെല്ലുവയലിന്റെ നേതൃത്വത്തിലുള്ള ക്യാമ്പ്, ‘വായനാ വസന്തം’, അശ്വന്ത് ചെറുപഴശിയുടെ നേതൃ ത്വത്തിലുള്ള ‘ചിത്രം ചലച്ചിത്രം’, നിർമാണക്കളരി’,’ കളിമൂല’, തുടങ്ങിയവ കുട്ടികൾക്ക് പുതിയ
അനുഭവമായി. നാടകത്തെ നെഞ്ചേറ്റുന്ന നാട്ടിൽ കുഞ്ഞുപ്രതിഭകളെ കണ്ടെത്താൻ ഡ്രാമ സ്കൂളിൽനിന്നുള്ള സുമയുടെ സംവിധാനത്തിൽ ‘നടനവീട് നാടക ക്കളരിയും സംഘടിപ്പിച്ചു..വെള്ളി വൈകിട്ട് അഞ്ചിന് സ്നേഹാദര സായാഹ്നവും നടനവീട് സമാപനവും അവധിക്കാലം ആഘോഷമാക്കിയ കുരുന്നുകളുടെ കലാ അവതരണവുമുണ്ടാകും.
#tag:
Kannur