Zygo-Ad

കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള ആദ്യ ഘട്ട പരിശീലനം നടന്നു.

കണ്ണൂർ: ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

കോൺഫറൻസ് ഹാളിലും കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിലുമായി അഞ്ച് സെക്ഷനിലായിരുന്നു പരിശീലനം. 178 കൗണ്ടിംഗ് സൂപ്പർവൈസേഴ്സ് 222 കൗണ്ടിംഗ് അസിസ്റ്റൻറ് 178 മൈക്രോ ഒബ്സർവർമാർ എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

രണ്ടാം ഘട്ട പരിശീലനം മെയ് 28 നും അവസാന ഘട്ട പരിശീലനം ജൂൺ ഒന്നിനും നടക്കും. വോട്ടെണ്ണൽ ജൂൺ 4 നാണ്.

Previous Post Next Post