Zygo-Ad

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവൽക്കരണ യാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകി.

കണ്ണൂർ : കൊല്ലം ജില്ലാ ശുചിത്വമിഷൻ്റെയും കൊട്ടിയം റോട്ടറി ക്ലബ്ബിന്റെയും പത്മശ്രീ അലി മണിക് ഫാൻ ഇൻ്റർനാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓശ്യാ നോഗ്രാഫിയുടെയും നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ മെയ് 16ന് കാസർകോട് നിന്നും ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്ത ബോധവൽക്കരണ പദയാത്രയ്ക്ക് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷനിൽ സ്വീകരണം നൽകി .ബഹുമാനപ്പെട്ട മേയർ മുസ്ലിഹ് മഠത്തിൽ, കൊല്ലത്തെ സാമൂഹ്യപ്രവർത്തകനായ പത്മജന് പൊന്നാടയിച്ച് സ്വീകരിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിര,, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷമീമ ടീച്ചർ,എം.പി. രാജേഷ്, സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്ത‌ീൻ മുൻമേയർ ടി ഒ മോഹനൻ, മുൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കൗൺസിൽ അംഗങ്ങൾ, അഡീഷണൽ സെക്രട്ടറി ജയകുമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ മണികണ്ഠകുമാർ, ക്ലീൻ സിറ്റി മാനേജർ പി.പി.ബൈജു എന്നിവർ പങ്കെടുത്തു.

Previous Post Next Post