കണ്ണൂർ:കണ്ണൂർ ലോക്സഭാ മണ്ഡലം വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വിലയിരുത്തി. വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിൻടെക്കിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ക്രമീകരണങ്ങൾ പരിശോധിച്ചു. പോളിങ് പരാതികൾക്ക് ഇടവരാത്തവിധം പൂർത്തീകരിക്കാനായെന്നും തെരഞ്ഞെടുപ്പ് കമീഷൻ്റെ മാർഗനിർദേശങ്ങളനുസരിച്ച് വോട്ടെണ്ണൽ കൃത്യമായും കുറ്റമറ്റ രീതിയിലും നടത്തണ മെന്നും സഞ്ജയ് കൗൾ നിർദേശിച്ചു.
കലക്ടർ അരുൺ കെ വിജയൻ,റൂറൽ പൊലീസ് മേധാവി എം ഹേമലത, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ, അസി. കലക്ടർ ഗ്രന്ഥ സായി കൃഷ്ണ, തലശേരി എസിപി കെ എസ് ഷഹൻഷാ, എഡിഎം കെ നവീൻ ബാബു, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.