Zygo-Ad

വാഹനാപകട കേസിലെ പ്രതി 28 വർഷത്തിനുശേഷം പിടിയിൽ.

ഇരിട്ടി: വാഹന അപകടത്തിന് ശേഷം ഒളിവിൽ പോയ പ്രതി 28 വർഷത്തിനുശേഷം പിടിയിൽ. കർണാടക സ്വദേശിയായ ലോറി ഡ്രൈവർ നാഗേഷ് (49) ആണ് അറസ്റ്റിലായത്. 1996 ൽ ആയിരുന്നു അപകടം നടന്നത്. കിളിയന്തറയിൽ വച്ച് നാഷണൽ പെർമിറ്റ് ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജീപ്പ് ഡ്രൈവർ സഹദേവൻ എന്നയാൾ മരണമടഞ്ഞിരുന്നു. ഈ കേസിലെ പ്രതി ആണ് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ ആകുന്നത് .

ഇരട്ടി പോലീസ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അപകടത്തിന് ശേഷം ഒളിവിൽ പോയ ലോറി ഡ്രൈവർ നാഗേഷിനെ കണ്ടെത്താൻ കഴിയാതെവന്നതോടെ മരണപ്പെട്ട സഹദേവന്റെ കുടുംബത്തിന് ലഭിക്കേണ്ട ഇൻഷുറൻസ് തുക ലഭിച്ചിരുന്നില്ല. 28 വർഷങ്ങൾക്ക് ശേഷം ഇരിട്ടി സി ഐ പി.കെ. ജിജീഷും സംഘവും ബാംഗ്ലൂർ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലാകും എന്ന് ഭയന്ന് പ്രതി കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ടാക്സി ഡ്രൈവറായി ഒളിവിൽ കഴിയുകയായിരുന്നു. 28 വർഷമായി ഇയാൾ വീട്ടിലും വന്നിരുന്നില്ല. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു സി മട്ടന്നൂർ, ഷിഹാബുദ്ദീൻ, പ്രവീൺ ഊരത്തൂർ, നിജേഷ് തില്ലങ്കേരി, ഷൗക്കത്തലി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Previous Post Next Post