കണ്ണൂർ :സംസ്ഥാന യുവജന ക്ഷേമ ബോർഡ് , നെഹ്റു യുവ കേന്ദ്ര കണ്ണൂർ,വേങ്ങാട് സാന്ത്വനം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.മെയ് 14ന് രാവിലെ 10 മണി മുതൽ കണ്ണൂരിൽ നടക്കുന്ന ഏകദിന പരിശീലന ക്ലാസിൽ പ്രമുഖരായ മൊബൈൽ ഫോൺ ടെക്നീഷ്യന്മാർ ക്ലാസ് എടുക്കും . പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8848345338, 8089828212 എന്നീ ഫോൺ നമ്പറുകളിൽ മെയ് 10 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.