കണ്ണൂർ – കാസർകോട് ലോകസഭ മണ്ഡലത്തിലെ പയ്യന്നൂർ കാറമേൽ യുപി സ്കൂളിൽ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. നാലോളം പേർക്ക് പരിക്ക്. അക്രമത്തിൽ രണ്ട് യുഡിഎഫ് പ്രവർത്തകനും രണ്ട് എൽഡിഎഫ് പ്രവർത്തകർക്കും പരിക്ക്. ടൗൺ ബേങ്ക് ജീവനക്കാരനായ കോൺഗ്രസ് പ്രവർത്തകനും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്.ഇരുവരെയും പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽ ഡി എഫ് പ്രവർത്തകരായ കെ വി ലാലു (39), ടി വി നിതുൽ (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കെ
സംഘർഷം ചോദ്യം ചെയ്ത എൽഡിഎഫ് പ്രവർത്തകരെയും അക്രമിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ 15 മിനുട്ടിലധികം സ്കൂൾ കോമ്പൗണ്ടിൽ വോട്ടർമാരോട് സംസാരിച്ചു. ഇതിനെതിരെ എൽഡിഎഫ് ഏജൻ്റ് റിട്ടേണിങ് ഓഫീസർക്ക് പരാതിയും നൽകിയിട്ടുണ്ട്.
#tag:
Kannur