കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.
പിണറായിയിലെ അമല യൂപി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുബംത്തിനും വോട്ട്. വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോളിംഗ് ബൂത്തിലേക്ക് എത്തിയത്.
ബൂത്തില്‍ നീണ്ട ക്യൂവുള്ളപ്പോഴാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. എന്നാല്‍ നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറാന്‍ മുഖ്യമന്ത്രി തയാറായില്ല. മുന്നില്‍ ഇരുപതോളം പേര്‍ നില്‍ക്കുമ്പോള്‍ ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.