വരാണസി: ഒരു വര്‍ഷമായി അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിയുകയാണ് രണ്ട് പെണ്‍കുട്ടികള്‍. വരാണസിയിലെ ലങ്കാ പൊലീസ് സ്റ്റേഷന്‍റെ കീഴിലുള്ള മദർവ ചിറ്റുപൂർ പ്രദേശത്തുനിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2022 ഡിസംബര്‍ 8നാണ് 52കാരിയായ ഉഷ തിവാരി മരിക്കുന്നത്. അന്നു മുതല്‍ മൃതദേഹം സംസ്കരിക്കാതെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ് മക്കളായ പല്ലവിയും(27) വൈശ്വികും(18). ബുധനാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. ലോക്കൽ പൊലീസ് വീടിനുള്ളിൽ കയറിയാണ് ഉഷയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ലങ്കാ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ശിവകാന്ത് മിശ്ര പറഞ്ഞു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
#tag:
General