കരിപ്പൂര്‍ | അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ച സാഹചര്യത്തില്‍, വിശുദ്ധ ഹജ്ജ് കര്‍മ്മത്തെ കുറിച്ച് മഹല്ലുകള്‍ കേന്ദ്രീകരിച്ച് വിശ്വാസികളെ ബോധവത്കരിക്കമെന്ന് അറിയിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേരളത്തിലെ മുഴുവന്‍ മഹല്ല് ഖത്തീബ്, കമ്മിറ്റി ഭാരവാഹികള്‍ക്കും കത്തയച്ചു.
ഇസ്‌ലാമിക ശരീഅത്ത് പ്രകാരം ആരോഗ്യവും കഴിവുമുള്ള സമയത്ത് നിര്‍വ്വഹിക്കേണ്ട പ്രധാന ആരാധനയാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം. ശാരീരികമായും മാനസികമായും ബലഹീനതകള്‍ അനുവഭവപ്പെടുന്ന സമയങ്ങളില്‍ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും. വിശുദ്ധ ഹജ്ജ് കര്‍മ്മത്തെ കുറിച്ച് വിശ്വാസികളെ ബോധവത്കരണം നടത്തുകയും അടുത്ത വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അഭ്യർഥിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ട്രൈനര്‍മാരുടെ സൗജന്യ സേവനം കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ലഭ്യമാണ്. ഇവരുടെ സഹകരണത്തോടെയോ / സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ഹെല്‍പ്പ് ഡെസ്‌കുകള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും കത്തില്‍ സൂചിപ്പിച്ചു.
ഈ മാസം ഇരുപത് വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.
#tag:
General