ദുബൈ: ദുബൈയിലെ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസിന് തുടക്കമിട്ട് ഷാര്‍ജയുടെ ബജറ്റ് എയര്‍ലൈനായ എയർ അറേബ്യ വിമാനങ്ങൾ. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് കോഴിക്കോട്ടേക്ക് സർവീസ് നടത്തുക.
റാക് അന്താാഷ്‌ട്ര വിമാനത്താവളത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റാക് സിവില്‍ വ്യോമയാന വിഭാഗം ചെയര്‍മാന്‍ ഷെയ്ഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, എയര്‍ അറേബ്യ ഗ്രൂപ്പ് ഓഫ് ചീഫ് എക്‌സിക്യൂട്ടീവ് ആദില്‍ അലി, എന്നിവരടക്കം സംബന്ധിച്ചു.
എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് വഴിയോ കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ സർവീസ് നടത്തുക. ഉച്ചക്ക് 2.55ന് വിമാനം പുറപ്പെടും. രാത്രി 8.10ന് കോഴിക്കോടെത്തും. തിരിച്ച് 8.50ന് പുറപ്പെട്ട് 11.25 ന് റാസൽഖൈമയിലെത്തും.
ഞായറാഴ്ചകളിൽ രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.10ന് കോഴിക്കോട് ഇറങ്ങും. തിരിച്ച് 4.50ന് പുറപ്പെട്ട്. രാത്രി 7.25ന് റാസൽഖൈമയിലെത്തും. ഇങ്ങനെയാണ് സർവീസുകൾ ഉണ്ടായിരിക്കുന്നത്.
#tag:
General