ചെന്നൈ: മുൻ റിസർവ് ബാങ്ക് ഗവർണർ എസ് വെങ്കിട്ടരമണൻ അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.റിസർവ് ബാങ്കിൻ്റെ പതിനെട്ടാമത് ഗവർണറായ അദ്ദേഹം 1990 മുതൽ 1992 വരെ രണ്ട് വർഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. അതിന് മുൻപ് 1985 മുതൽ 1989 വരെ ധനകാര്യമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചു. ഗിരിജ, സുധ എന്നിവർ മക്കളാണ്.