വലിയ അളവില്‍ ജിമെയില്‍ അക്കൗണ്ടുകള്‍ ഇല്ലാതാക്കാൻ തയ്യാറെടുത്ത് ഗൂഗിള്‍. ഈ വര്‍ഷം ഡിസംബര്‍ മാസത്തോടെ ദശലക്ഷക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകള്‍ ഇല്ലാതാക്കും എന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.
അടുത്തിടെയാണ് ഗൂഗിള്‍ ഈ വാര്‍ത്ത പുറത്ത് വിട്ടത്. അടുത്ത മാസം മുതല്‍ തന്നെ ഇതിന്റെ നടപടികള്‍ ആരംഭിക്കുമെന്നും കമ്ബനി അറിയിച്ചു.
പതിവായി ഉപയോഗിക്കാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ ഇല്ലാതെയാക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം രണ്ട് വര്‍ഷത്തോളം നിഷ്ക്രിയമായി തുടരുന്ന അക്കൗണ്ടുകള്‍ എല്ലാം ഇല്ലാതെയാക്കും എന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമായിരിക്കും നടപടികള്‍ ആരംഭിക്കു എന്നും ഗൂഗിള്‍ പറയുന്നു. സജീവമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകള്‍ വലിയ രീതിയില്‍ സൈബര്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ അക്കൗണ്ടുകള്‍ ഇല്ലാതെയാക്കാൻ ഗൂഗിള്‍ ശ്രമിക്കുന്നത്. പുതിയ നടപടി ഉപഭോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കാൻ സഹായിക്കും എന്നും ഗൂഗിള്‍ പറയുന്നു. ജിമെയില്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചില്ലെങ്കിലും ഗൂഗിള്‍ ഡോക്സ്, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവ ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് സുരക്ഷിതമായിരിക്കും എന്നും കമ്ബനി അറിയിച്ചു.
ഒരു അക്കൗണ്ട് ഇല്ലാതാക്കും മുമ്ബ് ഈ അക്കൗണ്ടിന്റെ ഉടമസ്ഥനെ ഒന്നില്‍ കൂടുതല്‍ തവണ അറിയിച്ചതിന് ശേഷമായിരിക്കും ഈ അക്കൗണ്ടിന് എതിരെ നടപടി സ്വീകരിക്കു. നിങ്ങള്‍ക്ക് അക്കൗണ്ട് ആവിശ്യമാണെങ്കില്‍ ഇടയ്ക്കിടയ്ക്ക് അക്കൗണ്ടില്‍ ലോഗ് ഇൻ ചെയ്യണമെന്നും ഈ അക്കൗണ്ട് ഉപയോഗിച്ച് എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു. അക്കൗണ്ടില്‍ നിന്ന് സന്ദേശം അയച്ചാല്‍ മാത്രമല്ല ഈ അക്കൗണ്ട് അക്ടീവ് ആകു ഇതിന് വേറെയും ധാരാളം വഴികള്‍ ഉണ്ട്.
നേരത്തെ സൂചിപ്പിച്ചത് പോലെ നിങ്ങളുടെ ജിമെയില്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഡ്രൈവുകള്‍, ഡോക്സ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവ ഇടയ്ക്കിടെ ഉപയോഗിക്കുക. ഈ അക്കൗണ്ടില്‍ നിന്ന് ലോഗ് ഇൻ ചെയ്ത് യൂട്യൂബ് വീഡിയോകള്‍ കാണുക. ഇത്തരം വീഡിയോകള്‍ക്ക് ഇതേ അക്കൗണ്ടില്‍ നിന്ന് ലൈക്ക് ചെയ്യുക, കമന്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താലും അക്കൗണ്ട് ആക്ടീവ് ആണെന്ന നിര്‍ദേശം ആയിരിക്കും ഗൂഗിളിന് ലഭിക്കുക.
ആയതിനാല്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് നഷ്ടപ്പെടാതെ ഇരിക്കുന്നതായിരിക്കും. ഇനി വളരെ കാലമായി നിങ്ങള്‍ ഉപയോഗിക്കാത്ത അക്കൗണ്ട് ആണെന്നിരിക്കട്ടെ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇതേ അക്കൗണ്ടിലൂടെ ചെയ്താലും ഈ അക്കൗണ്ട് ആക്ടീവ് ആകുന്നതായിരിക്കും. നിങ്ങള്‍ പാസ്വേര്‍ഡ് മറന്നുകൊണ്ട് ഉപയോഗിക്കാതെ ഇരിക്കുന്ന അക്കൗണ്ടുകള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ പുതിയ പാസ്വേര്‍ഡ് നല്‍കി വീണ്ടും ഉപയോഗിക്കാവുന്നതാണ്.
#tag:
General