ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2023 നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. 5,32,54,683 രൂപയാണ് ഭണ്ഡാര വരവായി ലഭിച്ചത്. 2 കിലോ 352ഗ്രാം 600 മില്ലിഗ്രാം സ്വർണവും 12കിലോ 680ഗ്രാം വെള്ളിയും ലഭിച്ചു.
രണ്ടായിരം രൂപയുടെ 56 കറൻസിയും ഭണ്ഡാരത്തിലുണ്ടായിരുന്നു. നിരോധിച്ച ആയിരം രൂപയുടെ 47കറൻസിയും അഞ്ഞൂറിൻ്റെ 60 കറൻസിയും ലഭിച്ചു. ഡിഎൽ ബി, ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല
ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴി ഒക്ടോബർ 9 മുതൽ നവംബർ 5 വരെ 1,76,727 രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്.
#tag:
General