തുടക്കത്തിൽ ടെക്സ്റ്റ് സ്റ്റാറ്റസുകൾക്കായാണ് ഈ ഫീച്ചർ കൊണ്ടുവരിക. വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇടുന്നത് ഇഷ്ടപ്പെടുന്ന നിരവധിപേരുണ്ട്. എന്നാൽ തിരക്കുള്ള ദിവസങ്ങളിൽ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകൾ കാണാൻ പലർക്കും സമയം കിട്ടാറുമില്ല. ഇപ്പോഴിതാ ഇതിന് പരിഹാരമൊരുക്കുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റസിന്റെ സമയപരി നേട്ടാൻ പദ്ധതിയിടുകയാണ് കമ്പനി. രണ്ടാഴ്ചത്തേക്ക് നീട്ടാനാണ് ആലോചിക്കുന്നത്. 2 നിലവിൽ 24 മണിക്കൂറാണ് സ്റ്റാറ്റസ് സമയപരിധി. ആ സമയം അവസാനിക്കുമ്പോൾ ഓട്ടോമിറ്റിക്കായി സ്റ്റാറ്റസ് നീക്കം ചെയ്യപ്പെടുന്ന രീതിയിലാണ് ക്രമീകരണം. സ്റ്റാറ്റസ് എത്രനാൾ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാൻ കഴിയുന്നവിധം ഓപ്ഷൻ തെരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ കൊണ്ടുവരിക എന്നാണ് റിപ്പോർട്ട്.