Skip to content
Menu

ഗവ .ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം 22ന്

തലശേരി:ഗവ .ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഇംഗ്ലീഷ്, ഫൗണ്ടേഷൻ ഓഫ് എഡ്യൂക്കേഷൻ, പെർഫോമിങ് ആർട്‌സ്, ഫൈൻ ആർട്‌സ് എന്നീ വിഷയങ്ങളിൽ ഗസ്‌റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെ www.collegiateedu.kerala. gov.in വെബ്സൈറ്റ് മുഖാന്തരം രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദവും (ഒബിസി നോൺക്രീമിലെയർ, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി) എംഎ ഡും നെറ്റ്/പിഎച്ച്ഡിയും ഉണ്ടായിരിക്കണം. അഭിമുഖം 22ന് രാവിലെ 10.30ന് കോളേ ജിൽ നടക്കും. ഫോൺ: 0490
2320227, 9567239932