കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നതിനാൽ ജില്ലയിലെ മൂന്ന് താലൂക്കുകളിൽ ഡ്രോൺ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ കലക്ടർ പി വിഷ്ണു രാജാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നവംബർ 27, 28 തീയതികളിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്ക് പരിധിക്കുള്ളിലാണ് നിയന്ത്രണമുള്ളത്.
ഡ്രോണുകൾ, ആളില്ലാ വിമാനങ്ങൾ, റിമോട്ടുകളിൽ പ്രവർത്തിക്കുന്ന സമാന സ്വഭാവമുള്ള ഉപകരണങ്ങൾ എന്നിവ ജില്ലാ കലക്ടറുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഈ ദിവസങ്ങളിൽ പറത്താൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു
