Zygo-Ad

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ (KSESA) യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു


കണ്ണൂർ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ (KSESA) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ഉമ്മറിനുള്ള യാത്രയയപ്പും കൊല്ലത്ത് നടന്ന 22-ാമത് എക്സൈസ് കലാ-കായിക മേളയിലെ വിജയികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് കെ. രാജീവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ഉമ്മറിനും കലാ-കായിക മേളയിലെ വിജയികൾക്കും ജില്ലാ കമ്മിറ്റിയുടെ ഉപഹാരങ്ങൾ അദ്ദേഹം സമ്മാനിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. തോമസ് സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം. ശ്രീനിവാസൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അരുൺ ദാമോദരൻ, കെ.എസ്.ഇ.എസ്.എ സംസ്ഥാന സെക്രട്ടറി ബാബുമോൻ ഫ്രാൻസിസ്, കെ.എസ്.ഇ.ഒ.എ കണ്ണൂർ ജില്ലാ സെക്രട്ടറി കെ. ദിനേശൻ, കെ.എസ്.ഇ.എസ്.എ സംസ്ഥാന കൗൺസിലർമാരായ കെ. ഇസ്മായിൽ, കെ. അഹമ്മദ്, പുരുഷോത്തമൻ, കെ.എം. ദീപക്, കെ.കെ. സമീർ എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

യാത്രയയപ്പിന് കെ. ഉമ്മർ മറുപടി പ്രസംഗം നടത്തി. കെ.എസ്.ഇ.എസ്.എ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി വി. ശ്രീജിത്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.



Previous Post Next Post