Zygo-Ad

കണ്ണൂരിൽ സബ് എൻജിനീയറുടെ സസ്പെൻഷനെതിരെ പ്രതിഷേധ സമരം; അന്വേഷണം വേണമെന്ന് ആവശ്യം


കണ്ണൂർ: മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതുമായി ബന്ധപ്പെട്ട് സബ് എൻജിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കണ്ണൂരിൽ പ്രതിഷേധ സമരം നടന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിലായിരുന്നു പ്രതിഷേധം.

വൈദ്യുതി ബോർഡ് ചെയർമാന് ടി.ഒ. മോഹനൻ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് എൻജിനീയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയായിരുന്നു.

മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി നിലച്ചത് സബ് എൻജിനീയറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മാത്രമല്ലെന്നും സാങ്കേതിക തകരാറുകൾ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്നും സമരസമിതി ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണം പോലും നടത്താതെ മണിക്കൂറുകൾക്കകം സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. സസ്പെൻഷൻ പിൻവലിച്ച് നീതിപൂർവമായ അന്വേഷണം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

 

Previous Post Next Post