കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ് മൂലമാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം. കീഴുന്നപ്പാറ സ്വദേശിയായ ഷിജിൽ (31) ആണ് മരിച്ചത്.
കണ്ണിലെ ഞരമ്പിൽ നീർക്കെട്ടിനുള്ള ചികിത്സയ്ക്കായാണ് ഷിജിൽ ആശുപത്രിയിൽ എത്തിയത്. ചികിത്സ നൽകുന്നതിലുണ്ടായ കാലതാമസമാണ് ആരോഗ്യനില കൂടുതൽ വഷളാകാനും മരണത്തിനും കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
