കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌തുമസ്-ന്യൂ ഇയർ ബമ്പർ (BR-113) ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ പ്രകാശനം ചെയ്തു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമായ ലോട്ടറി സംവിധാനമാണ് കേരളത്തിൽ ഉള്ളതെന്നും ലക്ഷക്കണക്കിന് ആളുകളുടെ വരുമാനമാർഗമാണ് ലോട്ടറി എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം, ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലർസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.വി. സജേഷ്, കണ്ണൂർ ജില്ലാ ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ, ഓൾ കേരള ലോട്ടറി ട്രേഡേർസ് യൂണിയൻ സംസ്ഥാന സെക്രട്ടറി വി. ഉമേശൻ, കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംജിത്ത് പൂച്ചാലി, കേരള ലോട്ടറി ഏജന്റ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.വി. വത്സരാജൻ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ ടി. പ്രദീപൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
