Zygo-Ad

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; കമ്പിപ്പാരകൊണ്ട് അടിയേറ്റ് തടവുകാരന് പരിക്ക്


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റു. ന്യൂ ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം.പി. വിനോദനാണ് കമ്പിപ്പാരകൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റത്.

സഹതടവുകാരായ അബ്ദുൽ ജബ്ബാർ, അർഷാദ് എന്നിവരാണ് ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തെത്തുടർന്ന് ജയിൽ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Previous Post Next Post