Zygo-Ad

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം: കണ്ണൂർ ജില്ലയെ പ്രതിനിധീകരിക്കുന്ന വിദ്യാർഥികളുടെ യോഗം വ്യാഴാഴ്ച ചേരും


കണ്ണൂർ: പാലക്കാട് മണ്ണാർക്കാട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാർഥികളുടെ യോഗം വ്യാഴാഴ്ച പകൽ 3.30-ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.

യോഗത്തിൽ പങ്കെടുക്കുന്ന വിദ്യാർഥിയോ രക്ഷിതാവോ എസ്കോർട്ടിങ് അധ്യാപകനോ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പുകൾ സഹിതം എത്തേണ്ടതാണ്. പ്രിൻസിപ്പൽ അല്ലെങ്കിൽ പ്രധാന അധ്യാപകൻ ഫോട്ടോ അറ്റസ്റ്റേഷൻ നടത്തിയ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.



Previous Post Next Post