കണ്ണൂർ: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അർഹരായ വിദ്യാർത്ഥികൾക്കായി ജില്ലയിലെ ക്യാമ്പസുകളിൽ നടപ്പിലാക്കുന്ന 'ക്യാമ്പസ് ടു ബൂത്ത്' ഡ്രൈവിന് തുടക്കമായി. കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ തലങ്ങളിൽ സംഘടിപ്പിക്കുന്ന ഈ സ്പെഷ്യൽ എൻറോൾമെന്റ് ഡ്രൈവ് ഒരാഴ്ച നീണ്ടുനിൽക്കും.
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ-2027ന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ യുവജനങ്ങളെ സജ്ജരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ 17 വയസ്സ് പൂർത്തിയായവർക്കും 2027 ഒക്ടോബർ ഒന്നിന് 18 വയസ്സ് തികയുന്നവർക്കും ഫോം 6 വഴി അപേക്ഷകൾ നൽകാം.
അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രചാരണം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി www.voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
