തളിപ്പറമ്പ്: തളിപ്പറമ്പിൽ വൻ ലഹരിമരുന്നുവേട്ട. 6.696 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പഗിരി സ്വദേശി മുഹമ്മദ് ഹാസിഫിനെയാണ് തളിപ്പറമ്പ് സബ് ഇൻസ്പെക്ടർ വി. സിജിലും സംഘവും പിടികൂടിയത്.
തളിപ്പറമ്പ് പോലീസും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) ടീമും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രദേശത്ത് ലഹരിവസ്തുക്കളുടെ വിൽപന വ്യാപകമാണെന്ന ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളിൽ നിന്ന് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വസ്തുക്കളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
