Zygo-Ad

കുപ്പത്ത് എം.ഡി.എം.എ.യുമായി തൃക്കരിപ്പൂർ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ


തളിപ്പറമ്പ്: തളിപ്പറമ്പ് കുപ്പത്ത് എം.ഡി.എം.എ.യുമായി തൃക്കരിപ്പൂർ സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട് റായിസ മൻസിലിൽ എസ്. കെ. പി. മുഹമ്മദ്‌ റിയാസ് (30), എളമ്പച്ചി കണ്ണംകൈയിലെ സി. സി. ഹൗസിൽ സി. സി. ഫൈസൽ (34) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേശീയപാതയിൽ കുപ്പം മരത്തക്കാട്ട് ഐവർപരദേവത ക്ഷേത്രത്തിന് സമീപം തളിപ്പറമ്പ് എസ്. ഐ. സി. ജി. സാംസന്റെ നേതൃത്വത്തിൽ പട്രോളിംഗ് ഡ്യൂട്ടിക്കിടെ നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും വലയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ-60 ജെ-900 നമ്പർ കാറിന്റെ ഡാഷ് ബോർഡിൽ നിന്ന് 8,000 രൂപയോളം വിലമതിക്കുന്ന 1.92 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു.

എ.എസ്.ഐ. ഇബ്രാഹിം സീരകത്ത്, സീനിയർ സി.പി.ഒ.മാരായ രാകേഷ്, പവിത്രൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരെ ലഹരിവിരുദ്ധ നിയമപ്രകാരം (NDPS Act) കേസെടുത്ത് കോടതിയിൽ ഹാജരാക്കി.



Previous Post Next Post