Zygo-Ad

ഗാന്ധിമാർഗ്ഗ പ്രവർത്തക സംഗമവും ആദരിക്കലും കണ്ണൂരിൽ സംഘടിപ്പിച്ചു

 


കണ്ണൂർ: ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റിയും ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയും സംയുക്തമായി ഗാന്ധിയൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടന്ന സംഗമം ഫാദർ രാജൻ ഫെസ്റ്റോ ഉദ്ഘാടനം ചെയ്തു.

സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ടി.പി.ആർ. നാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗാന്ധിമാർഗ്ഗ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ജോസ് ലറ്റ് മാത്യു മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ വെച്ച് ഇ.വി.ജി. നമ്പ്യാർ, മാത്യു എം. കണ്ടത്തിൽ, ഡോ. വിജയൻ ചാലോട്, എ. രഘു മാസ്റ്റർ, എ.കെ.പി. നാരായണൻ, കെ. രാമചന്ദ്രൻ അടിയോടി, പി.പി. കൃഷ്ണൻ മാസ്റ്റർ, പവിത്രൻ കൊതേരി, സൗമി ഇസബൽ എന്നീ പ്രമുഖ ഗാന്ധിയൻ പ്രവർത്തകരെ ആദരിച്ചു.

മോഹനൻ പൊന്നമ്പേത്ത്, മാത്യു എം. കണ്ടത്തിൽ, ഡോ. വിജയൻ ചാലോട്, എ. രഘു മാസ്റ്റർ, എ.കെ. സുരേശൻ മാസ്റ്റർ, എം.ടി. ജിനരാജൻ, ദിനു മൊട്ടമ്മൽ, പി.പി. കൃഷ്ണൻ മാസ്റ്റർ, പി. സതീഷ് കുമാർ, വി. ദേവദാസ്, രാജൻ തീയറേത്ത്, എ.കെ.പി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

:

Previous Post Next Post