Zygo-Ad

ചെറുപുഴ മേലേ ബസാറിൽ നിർത്തിയിട്ട ജീപ്പ് ഉരുണ്ടുനീങ്ങി അപകടം; നിരവധി കടകൾക്ക് നാശനഷ്ടം


ചെറുപുഴ: ചെറുപുഴ മേലേ ബസാറിൽ നിർത്തിയിട്ടിരുന്ന ജീപ്പ് സ്വയം ഉരുണ്ടുനീങ്ങി സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറി വലിയ തോതിൽ നാശനഷ്ടം. തിങ്കളാഴ്ച (ഒക്ടോബർ 5) രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

മേലേ ബസാറിലെ സൂര്യാ വസ്ത്രാലയത്തിന് സമീപമുള്ള ചിക്കൻ കടയിലേക്ക് കോഴികളുമായി എത്തിയ ജീപ്പാണ് നിർത്തിയിട്ട സ്ഥലത്തുനിന്ന് പെട്ടെന്ന് ഉരുണ്ടുനീങ്ങിയത്. ജീപ്പ് നിയന്ത്രണം വിട്ട് വരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിമാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

ഇടിയുടെ ആഘാതത്തിൽ കടകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ തകരുകയും നിരവധി കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിൽ വൻ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്.



Previous Post Next Post