കണ്ണൂർ: പ്രമുഖ മാധ്യമപ്രവർത്തകൻ ടി. രവീന്ദ്രന് കെ. കെ. കൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം സമ്മാനിച്ചു. കണ്ണൂരിൽ നടന്ന ചടങ്ങിൽ പത്മശ്രീ എസ്. ആർ. ഡി. പ്രസാദ് ഗുരുക്കൾ അവാർഡ് കൈമാറി.
മീഡിയ വർക്കേഴ്സ് വെൽഫെയർ സൊസൈറ്റിയും വേങ്ങാട് സാന്ത്വനവും സംയുക്തമായാണ് അവാർഡ് ഏർപ്പെടുത്തിയത്. സാമൂഹിക, സാങ്കേതിക രംഗങ്ങളിൽ പ്രമുഖരായ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
