Zygo-Ad

കെ. സുധാകരന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പ്രചാരണം: കണ്ണൂർ സൈബർ പോലീസ് കേസെടുത്തു


കണ്ണൂർ: കെ.പി.സി.സി. അധ്യക്ഷനും എം. പി. യുമായ കെ. സുധാകരന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. 'രാജീവ് പി. ആർ. രാജീവ്' എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെ വിമർശിച്ചുകൊണ്ട് കെ. സുധാകരൻ മാധ്യമങ്ങളോട് സംസാരിച്ചു എന്ന രീതിയിലാണ് വ്യാജ വാർത്ത പോസ്റ്റ് പ്രചരിപ്പിച്ചത്. വാർത്ത വ്യാജമാണെന്നും പാർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു കുപ്രചാരണമെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് പോലീസ് നടപടി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി സൈബർ പോലീസ് അറിയിച്ചു.



Previous Post Next Post