ഇരിട്ടി: കൂട്ടുപുഴയിൽ വൻ ലഹരിവേട്ട. 192 ഗ്രാം എം. ഡി. എം. എ. യുമായി ഉളിക്കൽ സ്വദേശി മുബഷീർ, വള്ളിത്തോട് സ്വദേശി റഹീം എന്നിവരെ പോലീസ് സംഘം പിടികൂടി. ഇരിട്ടി പോലീസും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും (DANSAF) ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്.
ബെംഗളൂരുവിൽ നിന്നും ഗുഡ്സ് വാഹനത്തിൽ മാരക മയക്കുമരുന്നായ എം. ഡി. എം. എ. കടത്തിക്കൊണ്ടുവരുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. കൂട്ടുപുഴ അന്തർസംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് വാഹനം തടഞ്ഞു നിർത്തി മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
