ഇരിക്കൂർ: പടിയൂർ പഞ്ചായത്തിലെ പെരുവംപറമ്പിൽ രണ്ട് വീടുകൾ കുത്തിത്തുറന്ന് ആറര പവൻ സ്വർണാഭരണം മോഷ്ടിച്ചു. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയ്ക്ക് സമീപമുള്ള അശ്വതി വീട്ടിൽ രൂപ രമേശിന്റെയും സമീപത്തെ ശ്രീസദൻ വീട്ടിൽ കെ. ടി. ബിന്ദുവിന്റെയും വീടുകളിലാണ് മോഷണം നടന്നത്.
രണ്ട് വീടുകളിലും ആളില്ലാത്ത സമയത്തായിരുന്നു സംഭവം. തിങ്കളാഴ്ച രൂപ രമേശും കുടുംബവും എറണാകുളത്തെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ചെടികൾ നനയ്ക്കാൻ എത്തിയ ആളാണ് വീടിന്റെ പിൻവശത്തെ കതക് തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്. കമ്പിപ്പാര ഉപയോഗിച്ച് കതക് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. വീടിന് സമീപത്തുനിന്ന് പോലീസിന് കമ്പിപ്പാര ലഭിച്ചിട്ടുണ്ട്.
തൊട്ടടുത്ത ശ്രീസദൻ വീട്ടിലും പിൻവശത്തെ കതക് തകർത്താണ് മോഷ്ടാവ് കയറിയത്. വിവരമറിഞ്ഞ് ഇരിക്കൂർ പോലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം
