കണ്ണൂർ: കണ്ണൂർ പുഷ്പോത്സവം 2027 ജനുവരി മൂന്നാം വാരത്തിൽ നടത്താൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിപുലമായ സംഘാടക സമിതി യോഗം വരുന്ന നവംബറിൽ ചേരാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
പുഷ്പോത്സവത്തിന് പുറമേ നഴ്സറികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വരുമാന വർധക സംരംഭങ്ങൾക്ക് സൊസൈറ്റി രൂപം നൽകണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി ഒൻപതംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും യോഗം രൂപം നൽകിയിട്ടുണ്ട്.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സെക്രട്ടറി പി.വി. രത്നാകരൻ, വൈസ് പ്രസിഡന്റ് ഡോ. കെ.സി. വത്സല, രക്ഷാധികാരി യു.കെ.ബി. നമ്പ്യാർ, കെ. ശാന്തകുമാർ, കെ. അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ചു.
