മാതൃഭൂമിയുടെ കൂത്തുപറമ്പ് ലേഖകനായിരുന്ന കെ കെ കൃഷ്ണന്റെ സ്മരണാർത്ഥം വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ സഹകരണത്തോടെ മീഡിയ വർക്കേഴ്‌സ് വെൽഫെയർ സൊസൈറ്റി നൽകി വരുന്ന കെ കെ കൃഷ്ണൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
2025 ലെ അച്ചടി മാധ്യമ പുരസ്കാരത്തിന് മംഗളം ദിനപത്രത്തിന്റെ മട്ടന്നൂർ ലേഖകൻ കെ പി അനിൽകുമാറും ദൃശ്യമാധ്യമ പുരസ്കാരത്തിന് കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സമഗ്ര ചാനലിന്റെ ചീഫ് റിപ്പോർട്ടർ ആർ ജെ കൈലാസും അർഹരായി.
2026 ലെ അച്ചടി മാധ്യമ പുരസ്കാരം മാധ്യമം ദിനപത്രത്തിന്റെ കൂത്തുപറമ്പ് ലേഖകൻ രവീന്ദ്രൻ കോയിലോടിനും ദൃശ്യമാധ്യമ പുരസ്കാരം കണ്ണൂർ വിഷൻ ന്യൂസ് ചാനലിലെ കണ്ണൂർ ബ്യൂറോ പ്രത്യേക ലേഖിക പ്രതിഭാ പ്രദീപിനുമാണ്
