Zygo-Ad

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിപ്പാനെത്തിയ ഭാര്യയുടെ മാല കവർന്നു

 


കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിപ്പിനെത്തിയ ഭാര്യയുടെ രണ്ടു പവന്റെ സ്വർണ്ണമാല മോഷണം പോയി. ഇരിക്കൂർ ആയിപ്പുഴ തുമ്പോളിലെ എ പി റഹ്‌മത്തിന്റെ (51) മാലയാണ് കവർന്നത്. രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപയോളം വിലമതിക്കുന്നതാണ് നഷ്ടപ്പെട്ട മാല.

കഴിഞ്ഞ 30 ന് രാത്രി ഒൻപതിനും പിറ്റേന്ന് രാവിലെ 6.30 നും ഇടയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ രണ്ടാം നിലയിൽ എംഐസിയുവിന് സമീപമുള്ള കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രത്തിൽ കിടന്നുറങ്ങുന്നതിനിടെയാണ് മാല അപഹരിക്കപ്പെട്ടത്. പരാതിയെ തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post