കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്‌സുമാരെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ (ഐഎൻഎ) നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ്ണ റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. ഐഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെള്ളോറ രാജൻ, ഷബീർ എടയന്നൂർ, അനൂപ് ജോൺ എന്നിവർ സംസാരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ ആരോഗ്യ മന്ത്രി കെ മുരളീധരന് നഴ്‌സുമാർ പരാതി നൽകിയിട്ടുണ്ട്.
