കണ്ണൂർ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കേസ്. കാസർകോട് സ്വദേശി അബൂബക്കർ ഉറുമി മുഹമ്മദ് എന്നയാൾക്കെതിരെയാണ് കണ്ണൂർ റൂറൽ സൈബർ ക്രൈം പോലീസ് കേസെടുത്തത്.
സാമൂഹിക അന്തരീക്ഷം തകർക്കാനും ലഹളയുണ്ടാക്കാനുമുള്ള ലക്ഷ്യത്തോടെ ഫേസ്ബുക്കിൽ വ്യാജ ചിത്രം പോസ്റ്റ് ചെയ്തു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സൈബർ ക്രൈം വിഭാഗം അറിയിച്ചു.
