കണ്ണൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ ജില്ലയിലെ വിവിധ സെക്ഷനുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 1) വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും:
* കൊളച്ചേരി: രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ ഉച്ചൂളി കുന്ന്. രാവിലെ 9.30 മുതൽ വൈകീട്ട് 4.00 വരെ കാര്യാപ്പ് സ്കൂൾ ട്രാൻസ്ഫോമർ പരിധി.
* മയ്യിൽ: രാവിലെ 8.00 മുതൽ വൈകീട്ട് 3.00 വരെ പാവന്നൂർ ഇറിഗേഷൻ, മൂടൻ കുന്ന് ട്രാൻസ്ഫോമർ പരിധി.
* ഏച്ചൂർ: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.00 വരെ തരിയേരി, തണ്ടപ്പുറം, എടവച്ചാൽ, മീൻ കടവ് ട്രാൻസ്ഫോമർ പരിധി.
* ശ്രീകണ്ഠപുരം: രാവിലെ 8.30 മുതൽ വൈകീട്ട് 5.00 വരെ മൊയാലൻ തട്ട്. ഉച്ചയ്ക്ക് 2.00 മുതൽ വൈകീട്ട് 5.00 വരെ കോട്ടപ്പറമ്പ് ട്രാൻസ്ഫോമർ പരിധി.
* ഇരിക്കൂർ: രാവിലെ 9.00 മുതൽ വൈകീട്ട് 5.00 വരെ മലപ്പട്ടം, മലപ്പട്ടം സെന്റർ, കുപ്പം, പടപ്പക്കരി, അടിച്ചേരി, അരീച്ചാൽ ട്രാൻസ്ഫോമർ പരിധി.
