കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ അഞ്ചാം ബ്ലോക്കിലെ തടവുകാരനായ രാമൻകുട്ടി എന്നയാൾക്ക് പരിക്കേറ്റു.ഭക്ഷണ സമയത്തുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. അഞ്ചാം ബ്ലോക്കിലെ തന്നെ തടവുകാരനായ കിരൺ രാജ് ഷെട്ടിയാണ് രാമൻകുട്ടിയെ മർദ്ദിച്ചത്. ഇന്നലെയും ജയിലിനുള്ളിൽ തടവുകാർ തമ്മിൽ കത്തിക്കുത്ത് നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങളിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#tag:
Kannur