കണ്ണൂർ: ജില്ലയിലെ ജയിലുകളിൽ തടവുകാരുടെ ആക്രമണവും ഏറ്റുമുട്ടലും. കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തടവുകാരൻ മർദിച്ചപ്പോൾ, കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു.
സബ് ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ചിൽനേഷ് ചന്ദ്രനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന തടവുകാരനാണ് ഉദ്യോഗസ്ഥനെ മർദിച്ചത്. അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സുഹൈലിനെതിരെ കേസെടുത്തു.
