Zygo-Ad

ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽ കുടുങ്ങിയയാളെ രക്ഷിക്കുന്നതിനിടെ നീന്തൽ പരിശീലകനെ കാണാതായി; തിരച്ചിൽ ഊർജ്ജിതം.



ചെറുപുഴ: ചെറുപുഴ മീന്തുള്ളിയിൽ പുഴ നടുവിലെ തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ നീന്തൽ പരിശീലകൻ ഒഴുക്കിൽപ്പെട്ടു. കാണാതായ വ്യക്തിക്കായി പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി.

പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് വ്യക്തി തുരുത്തിൽ കുടുങ്ങിയത്. വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ നീന്തൽ പരിശീലകൻ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

വിവരമറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തുന്നുണ്ട്. മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതും പുഴയിൽ ശക്തമായ ഒഴുക്കും കലക്കുവെള്ളവും ഉള്ളതും തിരച്ചിൽ ദൗത്യത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.



Previous Post Next Post