കേളകം: കേളകം ബോയ്‌സ് ടൗൺ മാനന്തവാടി റോഡിൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചു. കനത്ത മഴയെത്തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ കണക്കിലെടുത്താണ് റോഡ് താത്കാലികമായി അടച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
പാതയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയും മരങ്ങൾ കടപുഴകി വീഴാനുള്ള സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ മുൻകരുതൽ നടപടി. വഴിതിരിച്ചുവിട്ട പാതകളിലൂടെ മാത്രമേ ഇനി വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. ഡ്രൈവർമാരും യാത്രക്കാരും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
