Zygo-Ad

കണ്ണൂരിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

 


പയ്യന്നൂർ: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (04-08-2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ പ്രൊഫഷണൽ കോളജുകൾക്കും റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ കോളജുകൾക്ക് അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല അല്ലെങ്കിൽ പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു.


Previous Post Next Post