Zygo-Ad

കനത്ത മഴ: സംസ്ഥാനത്ത് പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

 


തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ദിവസങ്ങളിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളിലെ പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷകളും ഇതോടൊപ്പം മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അധികൃതർ വ്യക്തമാക്കി.

 

Previous Post Next Post