കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മൾട്ടി ലെവൽ കാർ പാർക്കിംഗിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഓപ്പറേറ്റർ കം വാച്ച്മാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്കായി ഈ മാസം രാവിലെ 11.00 മണിക്ക് കോർപ്പറേഷൻ മെയിൻ ഓഫീസിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ വിഭാഗത്തിലുള്ള ഐടിഐ അല്ലെങ്കിൽ ഡിപ്ലോമയും ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസുമാണ് ആവശ്യമായ യോഗ്യതകൾ. 25 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
താല്പര്യമുള്ളവർ തിരിച്ചറിയൽ രേഖയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
